രാത്രികാവല്‍ക്കാരന്‍
ഹോസ്റ്റലിലെ കോമണ്‍ബാത്റൂമില്‍ നിന്നുംകുളി കഴിഞ്ഞു വരുമ്പോഴായിരുന്നു മൂന്നാം നിലയിലേക്ക് ചാടിക്കയറിയ പട്ടി എന്‍റെ മുന്നില്‍ സഡന്‍ബ്രേക്കിട്ടതു.ഞങ്ങള്‍ക്കു പരസ്പരം പരിചയമുണ്ട്.എന്‍റെ മുറിയുടെ വാതിലിനു മുന്നിലെ വരാന്തയിലാണു അവളുടെ താമസം.മഞ്ഞകൂടിയ തവിട്ടു നിറത്തില്‍ വെള്ള ഭൂപട ചിത്രങളുള്ള ഒരു സുന്ദരി.കണ്ണുകളില്‍ എപ്പൊഴും ദൈന്യഭാവം.പരസ്പരം കണ്ണുകള്‍ ഉടക്കുമ്പോള്‍ ദൈന്യത കൂടിവരും.പിന്നെ ഉള്ള സ്നേഹം മുഴുവന്‍ കണ്ണുകളിലേക്കാവാഹിച്ചു ഒരു ഐബ്ലിങ്ക് ,വാലില്‍ ഒരു ഇളം തെന്നല്‍......, .ഒരു പട്ടിവിരോധിപോലും കുറഞ്ഞപക്ഷം ഒരു ബിസ്കറ്റെങ്കിലും വാങ്ങികൊടുത്തിരിക്കും.
ഹോസ്റ്റല്‍ വാര്‍ഷിക നവീകരണത്തിന്റെ ഭാഗമായി പെയിന്‍റിംഗ് പണികള്‍ നടക്കുകയായിരുന്നു.തറയില്‍ അവിടെവിടെയായി ഇളം നീല നിറത്തില്‍ എമന്‍ഷന്‍ തുള്ളികള്‍ പുള്ളിവിരിപ്പു വിരിച്ചിട്ടുണ്ടായിരുന്നു.സാധാരണ രാത്രി ഒന്‍പതര-പത്ത് മണിയാകുമ്പോഴേക്കും അവള്‍ മനോഹറിന്‍റെ ടീ ഷര്‍ട്ടില്‍ കിടന്നു ഉറക്കം തുടങ്ങിയിട്ടുണ്ടാവും.മനോഹര്‍, എന്‍റെ സഹമുറിയന്‍ ആ ടീഷര്‍ട്ട് അവള്‍ക്കു ബെഡ്ഷീറ്റ് ആയി ഉപയൊഗിക്കാന്‍ ഡൊനേറ്റ് ചെയ്തതാണു. കൈവരിയില്‍ ഉണങ്ങാന്‍ ഇട്ടിരിക്കുന്ന സ്റ്റുഡന്‍സിന്‍റെ യൂണിഫോമുകളും കടിച്ചുവലിച്ചു താഴെയിട്ടു ചിലപ്പോഴൊക്കെ അവള്‍ ബെഡ് ആക്കാറുണ്ടു.ഇന്നു മനോഹറിന്‍റെ ടീഷര്‍ട്ടോ, മറ്റേതെങിലും ഉടയാടകളോ അവിടെങ്ങുമില്ലായിരുന്നു.എല്ലാ തുണികളും പെയിന്റിങ് സ്റ്റാഫുകളൊ ക്ലീനിങ് ഉദ്യോഗസ്ഥരോ എടുത്തുമാറ്റിയിരുന്നു.
അവള്‍ തിരിഞു തിരിഞു ബെഡ് തിരയുകയാണു.ഈ സെപ്റ്റംബര്‍രാത്രിക്കു പതിവിലേറെ തണുപ്പുണ്ടായിരുന്നു.മാര്‍ബിളിന്‍റെ തണുപ്പില്‍ നിന്നു രക്ഷപ്പെടാന്‍ ഏതെങ്കിലും യൂണിഫൊം കൈവരിയില്‍ കിടക്കുന്നുണ്ടോ എന്നു അവള്‍ ഒരു വിഗഹവീക്ഷണം നടത്തി.നിരാശയോടെ എന്‍റെ മുഖത്തേക്കു നോക്കി.ഞാന്‍ അകത്തു കയറി. പഴയ സഹമുറിയന്‍ ഗവിഗോവിന്ദന്‍ ഉപേക്ഷിച്ചുപൊയ ഒരു കൈലിമുണ്ടു ഷെല്‍ഫില്‍ ഉണ്ടായിരുന്നു.അതു മടക്കി വരാന്തയില്‍ അവള്‍ക്കു വിരിച്ചു കൊടുത്തു.ആ തുണിയിലേക്കു ചെര്‍ന്നു കിടന്നു അവള്‍ അവളുടെ ഹൃദയത്തിന്‍റെ തണുപ്പകറ്റി.ഞാന്‍ പതിവുപൊലെ വായനയിലേക്കും അതുവഴി ഉറക്കത്തിലേക്കും പൊകുവാനായി കട്ടിലില്‍ ചാഞുകിടന്നു.വായന ഇടക്കു മുറിഞ്ഞു. എന്തൊക്കെയോ മനോവ്യാപാരങള്‍ എന്നെ അസ്വസ്ഥമാക്കികൊണ്ടിരുന്നു. ചിലപ്പോള്‍ ചില ചിന്തകള്‍ ഏറെ നേരം ഉറക്കം തരാതെ മനസ്സിനെ അസ്വസ്ഥമാക്കികൊണ്ടിരിക്കും.സമയം പന്ത്രണ്ട്മ ണി കഴിഞിരിക്കുന്നു.ഇങ്ങനെ ഉറക്കം വരാത്ത രാത്രികളില്‍ പുറത്തേക്കിറങ്ങി പ്രകൃതിയെ നൊക്കിയിരിക്കാന്‍ നല്ല രസമാണു. ചുറ്റിലും കനത്ത നിശബ്ദതയും, ആകാശത്ത് തെളിഞു നില്‍ക്കുന്ന ചന്ദ്രനും നക്ഷത്രങളും, ഇരുണ്ട നിഴല്‍ രൂപങളില്‍ വീടുകളും മരങളും ചെടികളും, ഒക്കെ ഒരു അമൂര്‍ത്തമായ ദ്ര്ശ്യാനുഭവം നമ്മളില്‍ സ്രുഷ്ടിക്കും.ഒരു അബ്സ്റ്റ്രാക്‍റ്റ് പെയിന്‍റിംഗ് പൊലെ നമ്മെ എവിടേക്കൊക്കെയോ കൊണ്ടുപൊകും.ഏറെ നേരം നോക്കിനില്‍ക്കുന്‍പൊഴേക്കും മനസ്സിന്‍റെ അസ്വസ്ഥചിന്തകള്‍ മാറി നമ്മള്‍ ഒരു പുതിയ മാനസികാവസ്ഥയില്‍ എത്തിച്ചേര്‍ന്നിരിക്കും.ഒരു പക്ഷെ ഒരു പെയിന്‍റിംഗ് ചെയ്യുവാനുള്ള ഒരു മൂഡ്, അല്ലെങ്കില്‍ വളരെ പൊസിറ്റീവ് ആയ ഒരു റീഫ്രഷ്മെന്‍റ്. ഞാന്‍ പതുക്കെ പുറത്തേക്കിറങ്ങി.വരാന്തയില്‍ ഒരു ബള്‍ബ് തെളിഞ്ഞുനില്‍ക്കുന്നുണ്ട്.ശ്ര്ങ്ങാരരസം തുളുംബിനില്ല്ക്കുന്ന ചില ശീല്ക്കാരങ്ങളാണ് എന്‍റെ കണ്ണുകളെ അങ്ങോട്ടു നയിച്ചതു.നമ്മുടെ സുന്ദരി അവിടെ കൈലിമുണ്ടില്‍ കിടക്കുന്നുണ്ടു.കൂടെ കറുപ്പിലും വെളുപ്പിലും ഭൂപടചിത്രങ്ങളുള്ള നല്ല ഷാര്‍പ് മുഖമുള്ള ഒരു സുന്ദരനും.അവര്‍ പരസ്പരം ആശ്ലേഷിക്കുകയും കൊച്ചുകുസ്രുതികളില്‍ ഏര്‍പെടുകയും ചെയ്യുകയാണു. ഇത്തിരി അനിഷ്ടത്തോടെ അവര്‍ എന്നെ നൊക്കി." ഒന്നു പൊടൈ,.. നായ്ക്കളെ വെറുതെ ബുദ്ധിമുട്ടിക്കാതെ " എന്ന മട്ടില്‍.., .സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പായാതിന്റെ ഒരു ജാള്യത എന്നിലുണ്ടായിരുന്നുവെങ്കിലും ഇത്തിരി മാറി അവരുടെ സ്വതന്ത്രലോകത്തില്‍നിന്നുമകന്നു വരാന്തയുടെ ഒരു മൂലയിലേക്കു ഞാന്‍ നീങ്ങിനിന്നു.താഴെ എഴുപതിനോടടുത്ത ഹോസ്റ്റല്‍ കാവല്‍ക്കാരന്‍ തന്‍റെ ചെറിയ ഷെഡ്ഡില്‍ തണുത്തു വിറച്ചു നില്‍ക്കുന്നു.ഒരു കറുത്ത ഷാള്‍ അയാള്‍ പുതച്ചിരുന്നുവെങ്കിലും ഇടതടവില്ലാതെ ഇറ്റുവീഴുന്ന ചാറ്റല്‍മഴയില്‍ തണുപ്പകറ്റാന്‍ അത് പര്യാപ്തമായിരുന്നില്ല എന്നു ആ ഇരിപ്പു കണ്ടാല്‍ അറിയാം.രാത്രി മുഴുവന്‍ ഉറങ്ങാതെ, ഒന്നു കിടക്കന്‍ പൊലുമാകാതെ, ഈ മഴയില്‍ അസ്ബറ്റോസ് ഷീറ്റിനടിയില്‍ ഇരിക്കുന്ന ഈ വൃദ്ധഹൃദയത്തിനു ഇത്തിരി ചൂടു കൊടുക്കാന്‍ ഞാന്‍ ഏതു കൈലിമുണ്ടാണു വെച്ചുനീട്ടേണ്ടതു എന്നറിയാതെ,.. കൈകള്‍ ചുമലിലേക്കു കൊര്‍ത്തുപിടിച്ചു, മഴനൂലുകള്‍ക്കിടയിലൂടെ കാണുന്ന ആ രൂപം ഒരിക്കലും വരക്കപ്പെടാന്‍ കഴിയാത്ത ഒരു അബ്സ്റ്റ്രാക്‍റ്റ് ചിത്രം പൊലെ എന്റ്റെ മനസ്സില്‍ അസ്വസ്ഥ്ചിത്രങ്ങള്‍ വരച്ചുകൊണ്ടേയിരുന്നു.

